ന്യൂസ്‌ മുണ്ടക്കയം ഓൺലൈൻ "ആദരവ് 2026" എക്സെലൻസി അവാർഡ് വിതരണവും പന്ത്രണ്ടാം വാർഷിക ആഘോഷവും കേരളാ ഗവ: ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം എൽ എ നിർവഹിച്ചു

 ന്യൂസ്‌ മുണ്ടക്കയം ഓൺലൈൻ "ആദരവ് 2026" എക്സെലൻസി അവാർഡ് വിതരണവും പന്ത്രണ്ടാം വാർഷിക ആഘോഷവും കേരളാ ഗവ: ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം എൽ എ നിർവഹിച്ചു


 



മുണ്ടക്കയം: മുണ്ടക്കയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുണ്ടക്കയത്തെ ആദ്യ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ' ന്യൂസ് മുണ്ടക്കയം ഓണ്‍ലൈന്‍ ന്യൂസിന്റെ' പന്ത്രണ്ടാം വാര്‍ഷികവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും മറ്റ് സാമൂഹ്യ നേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കും ഉള്ള ആദരവും ഗവർമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എംഎൽഎ നിർവഹിച്ചു. ന്യൂസ് മുണ്ടക്കയം മാനേജിംഗ് ഡയറക്ടർ അജീഷ് വേലനിലം അധ്യക്ഷത വഹിച്ച യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി,

 ചടങ്ങിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ വിജയൻ,കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻസമ്മ എബ്രഹാം (ആൻസി അഗസ്റ്റിൻ), എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സജീവൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനി പത്യാല, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ, ഗ്രാമപഞ്ചായത്ത് അംഗം എം സി ശിവകുമാർ, മജു പുളിക്കാൻ, ഷാജി അറത്തിൽ,സിജു കൈതമറ്റം, റ്റി സി ഷാജി, ബിപിൻ തോമസ്, മുഹമ്മദ്‌ ഷാ, ഗോപൻ കങ്ങഴ, രാജേഷ് പൊൻകുന്നം, പി എം അഹമ്മദ്, സന്ദീപ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍