കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ പാലത്തിൻ്റെ ഫുട്ട് പാത്തിലെ സ്ലാബ് തകർന്നത് കാൽനടയാത്രികർക്ക് ഭീഷണിയായി




 ദേശീയ പാത 183 ലെ കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ പാലത്തിൻ്റെ ഫുട്ട് പാത്തിലെ സ്ലാബ് തകർന്നത് കാൽനടയാത്രികർക്ക് ഭീഷണിയായി. ആയിരകണക്കിന് യാത്രക്കാർ സ്ഥിരം സഞ്ചരിക്കുന്ന ഫുഡ് പാത്താണ്‌  ഇത്‌.

  . നടന്നു പോകുമ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ ഇതിൽ തട്ടിവീഴും. ഇതോടൊപ്പം നഗര പരിധിയിൽ റോഡിനിരുവശവുമുള്ള നടപ്പാതകളിലെ സ്ലാബുകൾ പലതും ക്രമരഹിതമായിട്ടാണ് കിടക്കുന്നത് കാൽ നടയാത്രക്കാർ ഇതിൽ തട്ടിവീഴുക പതിവായിട്ടുണ്ട്.
പേട്ട കവലയിൽ റോഡിൻ്റെ നടുവിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഗർത്തത്തിൽ വീണ് ഇരു ചക്ര വാഹനങ്ങൾ മറിഞ്ഞു വീഴുക പതിവായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍