കൂ​​ട്ട​​ത്തോ​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ വി​​ള​​വു​​ക​​ൾ ന​​ശി​​പ്പി​​ച്ചു പാ​​യു​​ന്ന​​തി​​നി​​ടെ കി​​ണ​​റ്റി​​ൽ വീ​​ണ പ​​ന്നി​​ക്കു​​ഞ്ഞു​​ങ്ങളെ​​ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

 



ക​​ണ​​മ​​ല: കൂ​​ട്ട​​ത്തോ​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ വി​​ള​​വു​​ക​​ൾ ന​​ശി​​പ്പി​​ച്ചു പാ​​യു​​ന്ന​​തി​​നി​​ടെ അ​​ങ്ക​​ണ​​വാ​​ടി​​ക്ക് സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ലു​​ള്ള കി​​ണ​​റ്റി​​ൽ വ​​ഴു​​തി വീ​​ണ​​ത് നാ​​ല് പ​​ന്നി​​ക്കു​​ഞ്ഞു​​ങ്ങ​​ൾ. പ​​ഞ്ചാ​​യ​​ത്ത്‌ അ​​ധി​​കൃ​​ത​​രു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം വ​​നം വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ ഇ​​വ​​യെ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

ഇ​​ന്ന​​ലെ ക​​ണ​​മ​​ല തു​​ലാ​​പ്പ​​ള്ളി പു​​ളി​​യ​​ൻ​​കു​​ന്നു​​മ​​ല അ​​ങ്ക​​ണ​​വാ​​ടി​​ക്ക് സ​​മീ​​പം മ​​ഴ​​വ​​ൻ​​ചേ​​രി​​പ​​റ​​മ്പി​​ൽ സു​​ഭാ​​ഷി​​ന്‍റെ കി​​ണ​​റ്റി​​ലാ​​ണ് പ​​ന്നി​​ക്കു​​ഞ്ഞു​​ങ്ങ​​ൾ വീ​​ണ​​ത്. നാ​​ട്ടി​​ൽ ഇ​​റ​​ങ്ങു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ല്ലാ​​ൻ അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​ള്ള പ​​മ്പാ​​വാ​​ലി സ്വ​​ദേ​​ശി സ​​ജോ വ​​ർ​​ഗീ​​സ് ആ​​ണ് പ​​ഞ്ചാ​​യ​​ത്ത്‌, വ​​നം വ​​കു​​പ്പ് അ​​നു​​മ​​തി പ്ര​​കാ​​രം എ​​ത്തി കി​​ണ​​റി​​ന് മു​​ക​​ളി​​ൽ​നി​​ന്ന് കി​​ണ​​റ്റി​​ലേ​​ക്ക് വെ​​ടി​​യു​​തി​​ർ​​ത്ത് പ​​ന്നി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ കൊ​​ന്ന​​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍