വാ​ർ​ധക്യം ജീ​വി​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

 



മു​ണ്ട​ക്ക​യം: വാ​ര്‍​ധക്യ​മാ​ണ് വ​ലി​യ നേ​ട്ട​ങ്ങ​ള്‍ കൊ​യ്യാ​നും ക​ഴി​ഞ്ഞ​കാ​ല​ജീ​വി​ത​ത്തി​ന്‍റെ സ​ദ്ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​നും സ​ദാ ആ​ന​ന്ദ​നി​ര്‍​ഭ​ര​രാ​യി ഉ​ണ​ര്‍​വോ​ടെ ജീ​വി​ക്കാ​നു​മു​ള്ള വ​സ​ന്ത​കാ​ല​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. 

രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച സ​ഖ​റി​യാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍.

മു​ണ്ട​ക്ക​യം ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. ജെ​യിം​സ് മു​ത്ത​നാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് മാ​തൃ​വേ​ദി​യു​ടെ​യും പി​തൃ​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ സ്‌​നേ​ഹ​സം​ഗ​മ​മാ​ണ് സ​ഖ​റി​യാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍. രാ​വി​ലെ 9.45 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ സ​മാ​പി​ക്കും.

 മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം ഫൊ​റോ​ന​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​മാ​യി അ​ഞ്ഞൂ​റി​ല്‍​പ​രം വ്യ​ക്തി​ക​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കു​ചേ​രു​ന്നു.
ക്രി​സ്റ്റീ​ന്‍ മി​നി​സ്ട്രി​യു​ടെ സ​ഖ​റി​യാ​സ് മി​ഷ​ന്‍ ടീ​മാ​ണ് ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍