കനകകിരീടം ചൂടി ലാ റോജ; മെറ്റ് ലൈഫിൽ മെസ്സിപ്പടയ്ക്ക് വീണ്ടും കണ്ണീർ മടക്കം

 




ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ. ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ​ഗോളുകൾക്കാണ് സ്പാനിഷ് പടയുടെ വിജയം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിനിന്റെ വിജയ ​ഗോൾ എത്തിയത്. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ​ഗോൾ നേടാനായില്ല. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്.

പ്രെസിങ് ​ഗെയിമുമായണ് സ്പെയിൻ കളം നിറഞ്ഞത്. എന്നാൽ ബാക്ക് പാസുകളും സാാധാനത്തിലുമായിരുന്നു അർജന്റീനയുടെ ​ഗെയിം പ്ലാൻ. സ്പെയിൻ നിരവധി ​ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അർജന്റീനൻ ​ഗോൾ മുഖത്ത് സ്പെയിൻ നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടേയിരുന്നു. എന്നാൽ അർജന്റീനൻ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് എല്ലാ ശ്രമങ്ങളും തടഞ്ഞിടുകയായിരുന്നു. അർജന്റീന ​ഗോൾ അവസരങ്ങൾ കണ്ടെത്താൻ കഷ്ടപ്പെടുന്നതായിരുന്നു മത്സരത്തിലുടനീളം കാണാൻ കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍