കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും
കാഞ്ഞിരപ്പള്ളി :മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിലാണ് ഈ വർഷത്തെ എട്ടുനോമ്പ് തിരുനാൾ ആചരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എട്ടുനോമ്പ് ആചരണം വളരെ ഭക്തിയോടും സുഗമമായും നടത്തുന്നതിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. 60,000 sq.ft വിസ്തൃതിയുള്ള പന്തലാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.



0 അഭിപ്രായങ്ങള്