കൂട്ടിക്കലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മുണ്ടക്കയം: കൂട്ടിക്കലിൽ തേൻപുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ തേൻപുഴ പ്ലാപ്പറമ്പിൽ സെബിൻ്റെ (28) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞാണ് മുണ്ടക്കയം കല്ലേപാലത്തിന് സമീപം മണിമലയാറ്റിൽ മര കഷണങ്ങളിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതി മുതൽ സെബിനെ കാണാതാവുകയായിരുന്നു. ഞായറാഴ്ച നേന്മേനിക്ക് സമീപം പുല്ലകയാറിന്റെ തീരത്ത് യുവാവിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കൂട്ടിക്കൽ തേൻപുഴ പ്ലാപ്പറമ്പിൽ സാജന്റെയും ബിന്ദുവിന്റെയും മകനാണ് സെബിൻ. ഷാന്റിയോ, ഷാന്റോ തുടങ്ങിയവർ സഹോദരങ്ങളാണ്. സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ ആണ് ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ മൃതദേഹം കരക്കെത്തിച്ചത്.

.jpg)

0 അഭിപ്രായങ്ങള്‍