ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ozhivukal

 ​

​​

​ *



*​

*പ്രൊജക്ട് കോ-ഓർഡിനേറ്റർ


കോട്ടയം: വനിതാ വികസന കോർപറേഷൻ എറണാകുളം മേഖലാ ഓഫീസിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ  ഇൻറേൺഷിപ്പ് വ്യവസ്ഥയിൽ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ ഒൻപതിന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. പ്രായം 25 വയസ് കവിയരുത്. യോഗ്യത: ഒന്നാം ക്ലാസോടെ എം.ബി.എ / എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബി. പാസ്പോർട്ട് സൈസ് ഫോട്ടോ, അസ്സൽ രേഖകൾ, പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോൺ:9496015008,9496015011


*സൗജന്യ തൊഴിൽ പരിശീലനം*


കോട്ടയം: ചിൽഡ്രൻസ്  ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കേക്ക് മേക്കിംഗ് കോഴ്സിൽ സൗജന്യ പരിശീലനം


*​സയൻറിഫിക് അപ്രൻറീസ്*


കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിൻറെ കോട്ടയം ജില്ലാ ഓഫീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറീസ് നിയമനത്തിനുള്ള വാക്-ഇൻ-ഇൻറർവ്യൂ  സെപ്റ്റംബർ എട്ടിനു രാവിലെ 10.30ന് നടക്കും.


വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി/ മൈക്രോബയോളജി/എൻവയോൺമെൻറൽ സയൻസിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. പ്രായപരിധി: 32 വയസ്. സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റുകൾ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, പ്രവൃത്തിപരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം കോട്ടയം ശ്രീനിവാസ അയ്യർ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ:. 0481-2302445; വെബ്സൈറ്റ്: www.kspcb.kerala.gov.in

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍