കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീ സിൽ സൗകര്യങ്ങൾ ഏറെ കുറവ്



കാഞ്ഞിരപള്ളി

കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീ സിൽ സൗകര്യങ്ങൾ ഏറെ കുറവ്

. ഈ ഓഫിസിൻ്റെ വളരെ അടുത്തുള്ള പോസ്റ്റാഫീസുകളിലേക്കുള്ള തപാൽ ഉരുപ്പടികൾ പോലും ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഇവിടെ നിന്നും പിറ്റേ ദിവസം തിരികെ അതാതു പോസ്റ്റാഫീസുകളിലെത്തിയ ശേഷമാണ് വിതരണം ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ തപാൽ ഓഫീസുകളിലെ തപാൽ ഉരുപ്പടികൾ കാഞ്ഞിരപള്ളി ഹെഡ്ഡ് പോസ്റ്റാഫീസിൽ സോർ ട്ടു ചെയ്യുവാനുള്ള സൗകര്യമുണ്ടാക്കിയാൽ തപാൽ ഉരുപ്പടികൾക്ക് വേഗതയേറും.
കാഞ്ഞിരപ്പള്ളി ഹെഡ്ഡ് പോസ്റ്റാഫീസിലെ എടിഎം കൗണ്ടർ ചലിക്കാതായിട്ട് മാസങ്ങളായി. ബി എസ് എൻ എൽ സേവനം കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിലുടെ എന്ന ബാനർ വലിച്ചു കെട്ടിയിട്ട് ആഴ്ചകളായെങ്കിലും ഈ സേവനം ഇവിടെ ലഭ്യമായി തുടങ്ങിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍