മണ്ഡലകാലം ആരംഭിക്കുനന്തിന് മുമ്പ് തന്നെ എരുമേലി പമ്പ റോഡില്‍ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങള്‍ ആശങ്കയുണര്‍ത്തുന്നു

 





ശബരിപാതയിൽ കർണാടക വാഹനം മൺതിട്ടയിൽ ഇടിച്ച് അപകടം; വൻ ദുരന്തം ഒഴിവായി


എരുമേലി: മണ്ഡലകാലം ആരംഭിക്കുനന്തിന് മുമ്പ് തന്നെ എരുമേലി പമ്പ റോഡില്‍ സ്ഥിരമായി  ഉണ്ടാകുന്ന അപകടങ്ങള്‍ ആശങ്കയുണര്‍ത്തുന്നു.കഴിഞ്ഞ ദിവസങ്ങളിലായി നിരവധി അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടായത്. അവസാനമായി കഴിഞ്ഞ ദിവസം
പമ്പ - എരുമേലി ശബരി പാതയിൽ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ച് അപകടം.കർണാടക രജിസ്ട്രേഷനിലുള്ള  വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. വാഹനം റോഡിൽ നിന്ന് തെന്നിമാറി മലയോരത്തെ മൺതിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉൾപ്പെടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനംതടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍