എരുമേലി: ശബരിമല തീർഥാടന മുന്നൊരുക്കമായി എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന ഇന്നലെ നടത്തി. ഈ പരിശോധന മുന്നറിയിപ്പ് ആണെന്നും വീണ്ടും പരിശോധന നടത്തുമെന്നും കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെൽത്ത് അറിയിച്ചു.ഹോട്ടലുകൾ മറ്റു ഭക്ഷ്യവസ്തു നൽകുന്ന സ്ഥാപനങ്ങൾ എന്നിവയിൽ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുമെന്നും, ശുചിത്വ പരിശോധന കർശനമാക്കുമെന്നും കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശബരിമല സീസൺ ആരംഭത്തിന് മുമ്പായി തന്നെ പൊതു കുടിവെള്ള സ്രോതസുകളുടെയും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും ജല പരിശോധന നിർബന്ധമായും പൂർത്തീകരിക്കുമെന്നും കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, കൊതുക് നിവാരണ പ്രവർത്തനങ്ങൾ എന്നിവ ആരംഭിക്കുമെന്നും അറിയിച്ചു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, ബ്രിജേഷ്, ഷൈജു എന്നിവർ പങ്കെടുത്തു.



0 അഭിപ്രായങ്ങള്