പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും കുത്തി കൊലപ്പെടുത്തി

 





പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും കുത്തി കൊലപ്പെടുത്തി. 

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.

ഗ്ലെന്‍ മേരി എസ്റ്റേറ്റില്‍ പ്രിന്‍സ് (40 ) ആണ് പൊലീസ് പിടിയിലായത്.

ഇയാളുടെ ഭാര്യ പ്രിയങ്ക (34) ഭാര്യയുടെ മാതാവ് നേസം (വസന്ത ) (60) എന്നിവരെയാണ് ഇയാള്‍ കുത്തികൊലപ്പെടുത്തിയത്.ഭാര്യയുടെ അച്ഛന്‍  ഇസ്രവേലിനും കുത്തേറ്റിട്ടുണ്ട്.പരിക്കേറ്റ ഇസ്രവേലിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച 7 മണിയോടുകൂടിയാണ് കുടുംബ പ്രശ്‌നം രൂക്ഷമാകുന്നത് .കുടുംബ പ്രശ്‌നത്തിന് ഭാഗമായാണ് ഭാര്യയും ഭാര്യ മാതാവ്മായി വഴക്കിട്ട പ്രിന്‍സ് ഭാര്യയുടെ പിതാവിനെയും പ്രിന്‍സ് ആക്രമിക്കുന്നത്.

ഭാര്യ പ്രീയങ്കയെയാണ് ഇയാള്‍ ആക്രമിച്ചത്. അതിന് ഇടയില്‍ ഇടപെട്ടതാണ് നേസത്തിനെ കുത്തിയത്.ആക്രമത്തിന്റെ ഭാഗമായി ഭാര്യ പിതാവിന് കുത്ത് ഏല്‍ക്കുകയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രിന്‍സിന്റെ ഭാര്യ പ്രിയങ്ക ഇവരുടെ മാതാവ് നേസം എന്നിവര്‍ തല്‍ക്ഷണം മരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍