രണ്ടു പേർ പത്രിക പിൻവലിച്ചു; ജില്ലയിൽ മത്സരിക്കാൻ 60 സ്ഥാനാർഥികൾ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികൾ മത്സരിക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ(മാർച്ച് 26) ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർത്ഥി ബോബൻ ജോർജും പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ആലീസും മത്സര രംഗത്തുനിന്ന് പിൻമാറി.
ഏപ്രിൽ ഒൻപതിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ ജനവിധി തേടുന്നത് ചങ്ങനാശേരി മണ്ഡലത്തിലാണ്. പത്തു സ്ഥാനാർഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളിയിലാണ് - നാലു പേർ.
വൈക്കം, പൂഞ്ഞാർ, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ ഏഴു പേർവീതവും കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിൽ ആറു പേർ വീതവും മത്സരിക്കുന്നു. സ്ഥാനാർത്ഥികൾക്ക് ഇന്നലെ ചിഹ്നം അനുവദിച്ചു.



0 അഭിപ്രായങ്ങള്‍