കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം മൈ​ൽ പാ​ല​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ളും കു​ള​വാ​ഴ​ക​ളും അ​ടി​ഞ്ഞു​കൂ​ടി​യ നി​ല​യി​ൽ

 



കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​രു​പ​ത്താ​റാം മൈ​ൽ പാ​ല​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ളും കു​ള​വാ​ഴ​ക​ളും അ​ടി​ഞ്ഞു​കൂ​ടി​യ നി​ല​യി​ൽ. പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് കു​ള​വാ​ഴ​ക​ൾ തോ​ട്ടി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ‍​യ്ത മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം പാ​ല​ത്തി​നു സ​മീ​പം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. തോ​ട്ടി​ല്‍ അ​ടി​ഞ്ഞി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍​ക്കു പു​റ​മേ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വെ​ള്ള​ത്തി​നു മീ​തെ കി​ട​ക്കു​ക​യാ​ണ്.


ദി​വ​സ​ങ്ങ​ളോ​ളം മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം മൂ​ലം സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​തി​നി​ട​യാ​ക്കും. നി​ല​വി​ല്‍ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്ക് നാ​ശ​മു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

2017ലെ ​മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്പ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ ക​ല്ലു​ക​ള്‍ ഇ​ള​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ക​രി​ങ്ക​ല്‍ തൂ​ണു​ക​ളി​ലെ ക​ല്ലു​ക​ള്‍ അ​ട​ര്‍​ന്നു​വീ​ണ​തോ​ടെ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​ലം ബ​ല​ക്ഷ​യ​ത്തി​ലാ​ണെ​ന്ന് സ്ഥി​തി​ക​രി​ച്ചു. പി​ന്നീ​ട് തൂ​ണു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​തി​നു​ശേ​ഷം പാ​ല​വും റോ​ഡും ചേ​രു​ന്ന ഭാ​ഗ​ത്ത് ര​ണ്ട് ഗ​ര്‍​ത്ത​ങ്ങ​ളു​ണ്ടാ​യി. ഇ​വ താ​ത്കാ​ലി​ക​മാ​യി റീ​ടാ​ര്‍ ചെ​യ്തു.

2021ല്‍ ​പ്ര​ള​യ​ത്തി​ല്‍ വീ​ണ്ടും പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​യി. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​മ​ട​ക്കം നി​രോ​ധി​ച്ച പാ​ലം വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി സാ​ങ്കേ​തി​ക അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചെ​ന്നും അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും മു​ൻ എം​എ​ൽ​എ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.
പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും പാ​ല​ത്തി​ന് അ​ടി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന കു​ള​വാ​ഴ​ക​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍