കാഞ്ഞിരപ്പള്ളിയിൽ സി ഐ ടി യു പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

 



കാഞ്ഞിരപ്പള്ളി:

കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സി ഐ ടി യു വിൻ്റെ മുതിർന്ന നേതാവ് വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു.പി കെ ബാലൻ അധ്യക്ഷനായി. വി  പി ഇബ്രാഹീം, പി കെ നസീർ, പി എസ് സുരേന്ദ്രൻ, അജാസ് റഷീദ്, ടി കെ ജയൻ, കെ എസ് ഷാനവാസ്, ടി ആർ രവിചന്ദ്രൻ ,എം എസ് മണിയൻ എന്നിവർ സംസാരിച്ചു.


ചിത്രവിവരണം: കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സി ഐ ടി യു നേതൃത്വത്തിൽ പേട്ട കവലയിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ മുതിർന്ന നേതാവ് വി പി ഇസ്മായിൽ ഉൽഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍