എ​​ച്ച്‌​1 എ​​ന്‍1 ‍ സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​ത്തു​​ട​​ര്‍​ന്ന് ക​​പ്പാ​​ട് മേ​​ഖ​​ല​​യി​​ല്‍ പ്ര​​തി​​രോ​​ധ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ആ​​രോ​​ഗ്യ​​വ​​കു​​പ്പ്

 





കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: എ​​ച്ച്‌​1 എ​​ന്‍1 ‍ സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​ത്തു​​ട​​ര്‍​ന്ന് ക​​പ്പാ​​ട് മേ​​ഖ​​ല​​യി​​ല്‍ പ്ര​​തി​​രോ​​ധ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ആ​​രോ​​ഗ്യ​​വ​​കു​​പ്പ്.

ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​നി ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ല​ിരി​​ക്കെ മ​​രി​​ച്ച യു​​വാ​​വി​​ന് എ​​ച്ച്1 എ​​ന്‍1 സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണ​​ത്തി​​ന് പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

പ​​ക​​ര്‍​വ്യാ​​ധി വ്യാ​​പ​​ന നി​​രോ​​ധ​​ന പ്രോ​​ട്ടോ​​ക്കോ​​ള്‍ പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്.

രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച ആ​​ളു​​മാ​​യി സന്പർക്കത്തിലു​​ള്ള​​വ​​രു​​ടെ​​യും വീ​​ട്ടു​​കാ​​രു​​ടെ​​യും അ​​ട​​ക്കം 22 പേ​​രു​​ടെ വി​​വ​​ര​​ങ്ങ​​ളെ​​ടു​​ത്ത് രോ​​ഗ​​ല​​ക്ഷ​​ണം സം​​ബ​​ന്ധി​​ച്ച് വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചി​​രു​​ന്നു.

സ​ന്പ​ർ​ക്ക​പ്പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​ര്‍​ക്കാ​​ര്‍​ക്കും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത​​തെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ളു​​ള്ള​​വ​​ര്‍​ക്ക് പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​ള്ള ഗു​​ളി​​ക ന​​ല്‍​കു​​മെന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. രോ​​ഗ​​ല​​ക്ഷ​​ണം സ്ഥി​​രീ​​ക​​രി​​ച്ച സ്ഥ​​ല​​ത്തെ ​പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്ന്, ര​​ണ്ട് വാ​​ര്‍​ഡു​​ക​​ളി​​ലെ വീ​​ടു​​ക​​ളി​​ലെ​​ത്തി ആ​​രോ​​ഗ്യ​പ്ര​​വ​​ര്‍​ത്ത​​ക​ർ വി​​വ​​ര​ശേ​​ഖ​​ര​​ണം ന​​ട​​ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍