നിയന്ത്രണം വിട്ടു വന്ന കാറിൻ്റെ മുന്നിൽ നിന്നും കാല്‍നടയാത്രികര്‍ അൽഭുതകരമായി രക്ഷപ്പെട്ടു

 




എരുമേലി​:


നിയന്ത്രണം വിട്ടു വന്ന കാറിൻ്റെ മുന്നിൽ നിന്നും വില്ലേജ് ഓഫീസർ അൽഭുതകരമായി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഹോട്ടൽ ഉടമയ്ക്ക് പരിക്കേറ്റു. കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു തേക്ക് മരത്തിൽ തട്ടി നിന്നു.

എരുമേലി മുക്കൂട്ടു തറ റോഡിലെ മണിപ്പുഴയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. എരുമേലി തെക്ക് വില്ലേജ് ഓഫീസർ മുഹമ്മദ് അഷറഫ് ചക്കാലയ്ക്കലാണ് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിയിരുന്ന എരുമേലി വിസ്മയ ഹോട്ടൽ ഉടമ ജറോയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു. വില്ലേജ് ഓഫീസറോട് ഒരാൾ എന്തോ സംശയം ചോദിച്ചു കൊണ്ടിരിക്കുമ്പോൾ അപകടത്തിൽപ്പെട്ട കാർ തൊട്ടടുത്തു കൂടി പാഞ്ഞ് കുഴിയിലേക്ക് വീഴുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ പ്രകാശ് പുളിക്കൻ്റെ മാതാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരെ കണ്ട് മടങ്ങുമ്പോഴാണ് ബ്രേയ്ക്ക്
നഷ്ടപ്പെട്ട കാർ ഇവരുടെ സമിപത്തുകൂടി പറഞ്ഞു വന്നതുo കുഴിയിൽ പതിച്ചതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍