പാറത്തോട് മുക്കാലിയില്‍ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് മുന്നില്‍ രക്ഷകരായി സിവില്‍ ഡിഫന്‍സ് വോളന്റിയറും അഗ്നിശമന സേനയും





 പാറത്തോട്: പാറത്തോട് മുക്കാലിയില്‍ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് മുന്നില്‍ രക്ഷകരായി സിവില്‍ ഡിഫന്‍സ് വോളന്റിയറും അഗ്നിശമന സേനയും പാരത്തോട് മുക്കാലി സ്വദേശി ഹാജിറാ ബീവി(67)യാണ് കിണറ്റില്‍ വീണത്.

വീട്ടമ്മ കിണറ്റില്‍ വീണ സംഭമറിഞ്ഞ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എ. സാബുവിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേന സംഭവസ്ഥലത്തു  എത്തുമ്പോള്‍ സിവില്‍ ഡിഫന്‍സ് വോളന്റിയറായ ഷെഫീഖ്  കിണറ്റില്‍ അകപ്പെട്ട മാനസികാസ്വാസ്ത്യമുള്ള വീട്ടമ്മയെ  കിണറ്റില്‍ ഇറങ്ങി റോപ്പിന്റെ സഹായത്താല്‍ വെള്ളത്തില്‍ മുങ്ങി പോകാതെ താങ്ങി നിര്‍ത്തിയിരിക്കുന്ന അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ സേന അംഗങ്ങള്‍ നെറ്റ് കിണറ്റില്‍ ഇറക്കികൊടുക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.കാര്യമായ പരുക്കുകള്‍ ഇല്ലാത്ത വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍