എരുമേലി: ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ പൊട്ടി. ഒഴിവായത് വൻ അപകടം. ഇന്നലെ വൈകുന്നേരം നാലോടെ കരിങ്കല്ലുമ്മുഴി ഇറക്കത്തിലാണ് സംഭവം.
ചാത്തൻതറ - മുക്കൂട്ടുതറ - എരുമേലി - ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന പള്ളിപ്പറമ്പിൽ സ്വകാര്യ ബസിന്റെ ടയർ ആണ് ഓട്ടത്തിനിടെ പൊട്ടിയത്. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെ ഒട്ടേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഏറ്റവും പ്രയാസകരമായ വളവും കയറ്റവും നിറഞ്ഞ കരിങ്കല്ലുമ്മുഴി ഭാഗം ശബരിമല പാതയിലെ ബ്ലാക്ക് സ്പോട്ട് ആയാണ് അറിയപ്പെടുന്നത്.


0 അഭിപ്രായങ്ങള്‍