കോട്ടയം കൂട്ടിക്കൽ ഇളംകാട് സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (26)നെയാണ് കുമളി പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി 24/07/2026 തിയതി കുമളി പോലീസ് തേക്കടിക്കവല ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് രണ്ട് കവർ OCB പേപ്പർ കവറും അതിനോടൊപ്പം 2.17 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ്കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അജു ശശി, തൂഫാൻ സ്പെഷ്യൽ ഉദ്യോഗസ്ഥനായ മാരിയപ്പൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



0 അഭിപ്രായങ്ങള്‍