മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു

 




മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു


 പൊതുജനങ്ങളെ അറിയിക്കേണ്ട പല കാര്യങ്ങളും യഥാസമയം ജനങ്ങളിൽ എത്തുന്നില്ല.

 കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലത്ത് കൊട്ടിക്കലാശം നടക്കുന്ന ദിവസം ടൗണിലെ ട്രാഫിക് സംവിധാനം വൺ വേ ആക്കിയത് സംബന്ധിച്ച് പോലും മാധ്യമങ്ങൾക്ക് അറിയിപ്പ് നൽകിയില്ല.

 ഓപ്പറേഷൻ തൂഫാൻ വിവിധ പഞ്ചായത്തുകളുമായി ചേർന്ന് മെഗാ പരിപാടി മുണ്ടക്കയത്ത് നടത്തിയപ്പോഴും ഒരു വിഭാഗം മാധ്യമങ്ങൾക്ക് വാർത്ത നൽകിയില്ല. 

ഏറ്റവും അവസാനമായി 

 കഴിഞ്ഞദിവസം മുണ്ടക്കയം പോലീസിന്റെതായി വന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പാർക്കിംഗ് സംബന്ധിച്ച വോയിസ്‌ ക്ലിപ്പിന്റെ ആധികാരികത സംബന്ധിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിരുന്നു. മുണ്ടക്കയം സി ഐ അറിയിക്കുന്നതായായിരുന്നു വോയിസ്‌ ക്ലിപ്പ്. 


 സമൂഹമാധ്യമങ്ങൾ അടക്കം ശക്തമായ ഈ കാലത്ത് വേണ്ട രീതിയിൽ അറിയിപ്പുകൾ നൽകിയിരുന്നെങ്കിൽ അറിയിപ്പിന്റെ ആധികാരികത ആരും സംശയിക്കില്ലായിരുന്നു.

 പൊതുജന സമ്പർക്കം സംബന്ധിച്ച് 

  പോലീസ് സേനയിൽ തന്നെ നിരവധി സർക്കുലറുകൾ നിലവിലുണ്ട്.. ഇവയാണ് പാലിക്കപ്പെടാതെ പോകുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍