കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു ഐക്യ കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റി ധർണ്ണ നടത്തി

 




ഐക്യ കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കോട്ടയം BSNL ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി സജീവ് പേട്ട ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഗ്ലാഡ്സൻ ജേക്കബ് അധ്യക്ഷത വഹിച്ച സമരത്തിൽ ആർ എസ് പി ജില്ലാ സെക്രട്ടറി ടി സി അരുൺ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി സണ്ണി തറയിൽ, മുണ്ടക്കയം സോമൻ, പി കെ റസാഖ്, സിജു കൈതമറ്റം, സ്റ്റീഫൻ ജേക്കബ്, ടി കെ വിനോദ്, അഖിൽ കുര്യൻ, വി കെ ലീലാമണി, കെ പി ബാബു എന്നിവർ സംസാരിച്ചു. എൻ സി രാജൻ, എം വി സിബി, എ കെ സിബി,മുരളി തകിടിയെൽ , മധുആർ പണിക്കർ, അഡ്വ ജയപ്രകാശ്,ജോൺ പി എ,അജയൻസി പി, ഫ്രാൻസിസ്, ഗോപാലകൃഷ്ണൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍