എരുമേലി: ഡ്രൈ ഡേ ദിവസത്തിൽ അനധികൃതമായി വിൽപ്പന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി ശ്രീനിപുരം തട്ടാടത്ത് വിശ്വനെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുള്ളതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ തടി ഉപയോഗിച്ച് പ്രത്യേകം നിർമ്മിച്ച അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ആറു ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്.
എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. എസ്സ ഐ ജുലാൽ കെ. കെ., സിപി ഓ ബോബി, സിപി ഓ ജിഷാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സംഭവത്തിൽ എരുമേലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



0 അഭിപ്രായങ്ങള്