എരുമേലി ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി ആശുപത്രി പടിക്കൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ
പരിക്കേറ്റ ബൈക് യാത്രക്കാരൻ വെച്ചുച്ചിറ സ്വദേശി കുന്നം അച്ചടിപ്പാറ പാറക്കൽ ജയിംസ് മാത്യു (52) മരിച്ചു
ഇന്നലെ (27 വ്യാഴം )വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ജെയിംസും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ കൂട്ടിയിടിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ജെയിംസ്, കുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയാണ്. . അപകടത്തിൽ പരിക്കേറ്റ ഭാര്യ മഞ്ജു ചികിത്സയിലാണ്. അലൻ, ആൽഫിൻ എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.



0 അഭിപ്രായങ്ങള്