പ്രളയത്തിൽ തകർന്ന കൊക്കയാർ പാലം നിർമ്മാണം പൂർത്തിയായി
കൊക്കയാർ: 2021 ലെ പ്രളയത്തിൽ തകർന്ന കൊക്കയാർ പാലം പണിപൂർത്തിയായി.
ജനകീയ സമിതി പണികഴിപ്പിച്ച താൽക്കാലിക പാലത്തിലൂടെ ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷം വാഹനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നത്. നിരവധി പ്രതിഷേധങ്ങൾക്ക് അപ്പുറം അനുവദിച്ച 4.53 കോടി രൂപ ചിലവഴിച്ചാണ് പാലം പണി പൂർത്തിയാക്കിയത്.
ഇപ്പോൾ പുതിയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത് . അപ്രോച്ച് റോഡിന്റെ ടാറിങ്ങും ഫിനിഷിംഗ് ജോലികൾ മാത്രമാണ് പാലത്തിൽ അവശേഷിക്കുന്നത്. കൊക്കയാർ പഞ്ചായത്തിലെ ഇരുകരകളെ ബന്ധിപ്പിക്കുന്നതാണ് പാലം



0 അഭിപ്രായങ്ങള്‍