പാറത്തോട് - കല്ലുവേലി - വേങ്ങത്താനം റോഡിൽ ഗതാഗത നിരോധനം ഇന്നു മുതൽ
കാഞ്ഞിരപ്പള്ളി: പാറത്തോട് കല്ലുവേലി വേങ്ങത്താനം റോഡിൽ പാറത്തോട് ജംഗ്ഷൻ മുതൽ മലനാട് പാലപ്ര ഭഗവതി ക്ഷേത്രം വരെയുള്ള 3 കി.മീ ഭാഗത്ത് ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ വെള്ളിയാഴ്ച (11/09/2026) ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചു.
പാലപ്ര ടോപ്പ് ഭാഗത്ത് നിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങൾ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം ഒഴിവാക്കി ചേറ്റി ഊരക്കനാട് മാളിക റോഡ് വഴി തിരിഞ്ഞു സഞ്ചരിക്കേണ്ടതാണ്.



0 അഭിപ്രായങ്ങള്‍