ഇടുക്കിയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛൻ മകനെ അടിച്ചു കൊന്നു
ഇടുക്കി ആനക്കുടത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. ആനക്കുടം സ്വദേശി ജസ്റ്റിൻ ജോയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കമ്പി വടി കൊണ്ട് അടച്ചാണ് ജോയ് മകനായ ജസ്റ്റിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ജോയ് വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. അവശനിലയിലായ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് ഈ ദാരുണ കൊലപാതകത്തിന് കാരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



0 അഭിപ്രായങ്ങള്‍