എലിക്കുളത്ത് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
എലിക്കുളം:പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം അഞ്ചാംമൈലിന് സമീപം ചീരാംകുഴിയിൽ വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ.അനന്തു (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. സുഹൃത്ത് നരിയനാനി ഓലിക്കൽ അഭിനവിനാണ് (20) പരിക്കേറ്റത്.
പാലാ ഭാഗത്ത് നിന്ന് വന്ന വാനും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻചക്രം ഉൾപ്പെടുന്ന ഭാഗം വേർപെട്ടു. ഉടൻ തന്നെ ഇരുവരെയും പൊൻകുന്നം സിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അനന്തു യൂത്ത് കോൺഗ്രസ് കൊപ്രാക്കളം യൂണിറ്റ് പ്രസിഡന്റായിരുന്നു. കൊപ്രാക്കളം തച്ചപ്പുഴയിൽ കുഞ്ഞുമോന്റെ മകനാണ്. അമ്മ: ലൂസി (ബിന്ദു). സഹോദരങ്ങൾ: നീലിമ, അനൂപ്.



0 അഭിപ്രായങ്ങള്‍