കൂട്ടിക്കൽ ലക്ഷ്യമിട്ട് മോഷ്ടാക്കൾ. അടഞ്ഞുകിടക്കുന്ന വീടുകൾ ലക്ഷ്യമിടുന്നു മൂന്നാം മൈലിലും മോഷണം

 





കൂട്ടിക്കൽ ലക്ഷ്യമിട്ട് മോഷ്ടാക്കൾ. അടഞ്ഞുകിടക്കുന്ന വീടുകൾ ലക്ഷ്യമിടുന്നു മൂന്നാം മൈലിലും മോഷണം  


കൂട്ടിക്കൽ: കൂട്ടിക്കലിൽ മോഷ്ടാക്കൾ തമ്പടിക്കുന്നതായി സംശയം. പൂച്ചക്കല്ല് ഭാഗത്തെ മോഷണത്തിനു ശേഷം സമാന രീതിയിൽ മൂന്നാം മൈലിലും മോഷണം നടന്നു.

 മൂന്നാം മൈൽ കെഎസ്ഇബി സ്റ്റേഷന് സമീപം എം ഐ ഹാരിസിന്റെ അടഞ്ഞു കിടന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വിദേശത്തായിരുന്ന ഉടമ ഓൺലൈൻ വഴി പോലീസിൽ പരാതി നൽകുകയായിരുന്നു. വയറിംഗ് സാധനങ്ങള്‍ ഉൾപ്പെടെയുള്ളവയാണ് ഇവിടെനിന്നും മോഷ്ടിച്ചിരിക്കുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. ഇവിടെ ഇന്നലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.


 കൂട്ടിക്കൽ പൂച്ചക്കൽ ഭാഗത്ത് ഉണ്ടായ മോഷണത്തിൽ ചില ഫേസ്ബുക്ക് പേജുകൾ വ്യാജ പ്രചരണം നടത്തിയത് ഭീതി സൃഷ്ട്ടിച്ചിരുന്നു. ഉടമ നൽകിയ വ്യാജ കണക്കും ഇവർ കൊടുത്തിരുന്നു. പ്രളയത്തെ തുടർന്ന് ആൾ താമസമില്ലാതെ കിടന്ന വീടുകളിൽ ഒന്നിൽ നടന്ന മോഷണം വാതിൽ കുത്തി തുറന്നു മോഷണം നടത്തി എന്ന രീതിയിലാണ് പ്രചരിപ്പിച്ചത് ഇത് നിഷേധിച്ചു പോലീസ് രംഗത്ത് എത്തിയിരുന്നു.


മോഷണത്തിന്റെ സ്വഭാവം വെച്ച് തദ്ദേശീയ മോഷ്ട്ടാക്കളും സംശയ നിഴലിൽ ആണെന്നാണ് അറിയാൻ കഴിയുന്നത്

(തദ്ദേശിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ വാർത്ത )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍