നിർമ്മലം – പുതുയുഗ ശുചിത്വ കേരളം 2026’ പദ്ധതിയുടെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

 





നിർമ്മലം – പുതുയുഗ ശുചിത്വ കേരളം 2026’ പദ്ധതിയുടെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു


       പാറത്തോട്:  ‘നിർമ്മലം – പുതുയുഗ ശുചിത്വ കേരളം 2026’ പദ്ധതിയുടെ ഭാഗമായി പാറത്തോട്  നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. 26-ാം മൈൽ ജംഗ്ഷനും പരിസരപ്രദേശങ്ങളും ശുചീകരിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്.

        പാറത്തോട്  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡയസ്  കോക്കാട്ട്അദ്ധ്യക്ഷനായി പരിപാടി  പഞ്ചായത്ത് പ്രസിഡന്‍റ്. അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വബോധം ജനങ്ങളിൽ വളർത്തുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പരിപാടി ലക്ഷ്യമിടുന്നു.

              ജനപ്രതിനിധികളായ  .മേഴ്സി സെബാസ്റ്റ്യൻ (ചെയർപേഴ്സൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി), ധന്യ വിജയൻ   (ചെയർപേഴ്സൺ, വികസനകാര്യ  സ്റ്റാന്‍റിംഗ് കമ്മറ്റി),   രേ ണുക സാബു, .എം.കെ മോഹനൻ, .വി.എം ഷാജഹാൻ, .വിന്‍സെന്‍റ്  മാത്യു,  .ജാക്വിലിൻ    സെബാസ്റ്റ്യൻ,   നിഷാമോൾ കെ.കെ, .  സൈമ സഹീർ തുടങ്ങിയവർ,  ഹരിതകർമ്മസേനാംഗങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

          പൊതുജനപങ്കാളിത്തത്തോടെ ശുചിത്വമുള്ള പഞ്ചായത്ത് കെട്ടിപ്പടുക്കുന്നതിനും മാലിന്യസംസ്കരണത്തിൽ ഉത്തരവാദിത്വബോധം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത്   പ്രസിഡന്‍റ്  അറിയിച്ചു.

ചിത്ര വിവരണം: പാറത്തോട് പഞ്ചായത്തിൻ്റെ നിർമ്മലം ശുചീകരണ പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വർഗീസ് ഉൽഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍