പാറത്തോട്ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം

 






പാറത്തോട്:

       പാറത്തോട് പഞ്ചായത്തിൽ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം  പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു  . പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് ഡയസ് കോക്കാട്ടിന്‍റെ അദ്ധ്യക്ഷതയിൽ  പ്രസിഡന്‍റ് അന്നമ്മ വർഗീസ് ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ  വിഭന്യ വിജയൻ, അബ്ദുൾ അസീസ്, മേഴ്സി സെബാസ്റ്റ്യൻ, മെമ്പർമാരായ സരിത പ്രസാദ്, സജി കുരീക്കാട്ട്, വിജയമ്മ വിയലാൽ, സുമീന അലിയാർ, രഞ്ജിത്ത് വി.റ്റി, മാർട്ടിൻ തോമസ്, ഫിലോമിന റെജി, നിഷാമോൾ കെ.കെ, ബിജോജി തോമസ്,എം.കെ മോഹനൻ, രേണുക സാബു, വി.എം ഷാജഹാൻ, വിൻസെന്‍റ് മാത്യു, ജോസഫ് മാത്യു, ജാക്വലിൻ സെബാസ്റ്റ്യൻ, സൈമ സഹീർ, സെക്രട്ടറി റാണി എസ്, അസി.സെക്രട്ടറി അലോഷ്യസ് എൽ.ജെ തുടങ്ങിയവർ പങ്കെടുത്തു 

ചിത്രവിവരണം : പാറത്തോട് പഞ്ചായത്തിൻ്റെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വർഗീസ് ഉൽഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍