കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചിറ്റടി സ്വദേശി മരിച്ചു.
ചിറ്റടി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം പുലർച്ചെ 2 മണിയോ കാഞ്ഞിരപ്പള്ളി പഴയ പഞ്ചായത്തോഫീസിന് സമീപം വച്ചാണ് മരത്തിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത് . മിനി ലോറി കോട്ടയം ഭാഗത്തു നിന്നും തിരിച്ച് പാറത്തോട്ടിലേക്ക് വരുന്ന വഴിയാണ് അപകടത്തിൽപെട്ടത്. തുടർന്ന് ഫയർ ഫോഴ്‌സ്, പോലീസ് എന്നിവർ ചേർന്ന് അപകടത്തിൽ പെട്ടവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജോസ് അപ്പോഴേക്കും മരിച്ചിരുന്നു.
ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. വാഹനം വെട്ടി പൊളിച്ചാണ് ജോസിനെ പുറത്തടുത്തത്



0 അഭിപ്രായങ്ങള്‍