കോട്ടയം ചുങ്കത്ത് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് എരുമേലി സ്വദേശി
കോട്ടയം: കോട്ടയം ചുങ്കം പാലത്തിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. എരുമേലി പഴയിടം കുഴിപ്പാട്ട് പുരയിടത്തിൽ പ്രവീൺ പ്രിൻസ് ആണ് മരിച്ചത്. എരുമേലിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണ് ആറ്റിൽ അടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് ചുങ്കം പാലത്തിന് സമീപം മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയി
ച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
കോട്ടയം വെസ്റ്റ് എസ്.ഐ വി.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് എരുമേലി പഴയിടം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

.jpg)

0 അഭിപ്രായങ്ങള്‍