ദേ​ശീ​യ​പാ​ത 183ൽ ​മ​രു​തും​മൂ​ടി​നും കൊ​ടു​കു​ത്തി​ക്കു​മി​ട​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ന്നി​രു​ന്ന വ​ൻ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി

 



മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ദേ​ശീ​യ​പാ​ത 183ൽ ​മ​രു​തും​മൂ​ടി​നും കൊ​ടു​കു​ത്തി​ക്കു​മി​ട​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ന്നി​രു​ന്ന വ​ൻ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​ത്തു​ട​ങ്ങി. നി​ല​വ​ൽ കു​മാ​ര​നാ​ശാ​ൻ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന അ​പ​ക​ട​ക​ര​മാ​യ വ​ൻ മ​ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ട്ടി​മാ​റ്റി​യ​ത്.

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​രു​തും​മൂ​ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണി​രു​ന്നു. അ​ന്ന് ത​ല​നാ​രി​ഴയ്ക്കാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ത്ത് വി​ദ്യാ​ല​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണാ​ൽ അ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കാ​കും വ​ഴി​വ​യ്ക്കു​ക. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഇ​പ്പോ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​ത്.

കൊ​ടു​കു​ത്തി​ക്കും മ​രു​തും​മൂ​ടി​നു​മി​ട​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് നി​ൽ​ക്കു​ന്ന​ത്. മു​പ്പ​ത്താ​റാം​മൈ​ലി​ന് സ​മീ​പം വെ​യ്റ്റിം​ഗ് ഷെ​ഡി​നോ​ട് ചേ​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി വ​ൻ​മ​രം നി​ൽ​ക്കു​ന്നു​ണ്ട്.

ഇ​തു കൂ​ടാ​തെ കു​ട്ടി​ക്കാ​ന​ത്തി​നും മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​നു​മി​ട​യി​ൽ നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ളാ​ണ് റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ല​കൊ​ള്ളു​ന്ന​ത്. ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ഏ​തു​നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് നി​ര​വ​ധി മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ഈ ​മ​ര​ങ്ങ​ൾ കൂ​ടി വെ​ട്ടി​മാ​റ്റി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍