google.com, pub-7174124965152196, DIRECT, f08c47fec0942fa0


 

പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ പത്രിക നൽകി






 പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ പത്രിക നൽകി


പാലാ: പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) പാലായിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
വാര രാണാധികാരി മുഹമ്മദ് സഫീർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, യു.ഡി.എഫ് നേതാക്കളായ മജു പുളിക്കൻ, അസീസ് ബഡായി, പി.എ. സലിം എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു
.രാവിലെ 10 ന് പ്ലാശ്ശനാൽ സെന്റ് മേരീസ് പള്ളിയിൽ സ്ഥാനാർഥിയുടെ പിതാവിന്റെ കബറിടത്തിൽ തിരി തെളിച്ച ശേഷം പാലായിലെത്തി കുരിശുപള്ളിയിൽ പ്രാർത്ഥിച്ച ശേഷം നൂറുകണക്കിന് പ്രവർത്തകരോടൊപ്പം കാൽ നടയായി പാലാ മിനി സിവിൽ സ്റ്റേഷനിലെത്തി പത്രിക സമർപ്പിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍