google.com, pub-7174124965152196, DIRECT, f08c47fec0942fa0 അമ്മയോടൊപ്പം കൌൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പള്ളി വികാരി പിടിയിൽ


 

അമ്മയോടൊപ്പം കൌൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പള്ളി വികാരി പിടിയിൽ

 



മുണ്ടക്കയം: പാലൂര്‍ക്കാവില്‍ മ്മയോടൊപ്പം കൌൺസിലിംഗിനു വന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പള്ളി വികാരി പിടിയിൽ.  പാലൂർക്കാവ് സി.എസ്.ഐ പള്ളി വികാരി പാമ്പാടി വെള്ളൂർ സ്വദേശിയായ സന്തോഷ് മാത്യുവാണ് അറസ്റ്റിലായത്. ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.  കാഞ്ഞിരപ്പള്ളിയിൽ നിന്നും അമ്മയോടൊപ്പം  കൌൺസിലിംഗിനായി പാലൂർക്കാവ് സി.എസ്.ഐ പള്ളിയിൽ എത്തിയ പെൺകുട്ടിയോട് തനിച്ച്


സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദികൻ ക്ഷണിക്കുകയായിരുന്നുവെന്നാണ് പരാതി. അമ്മ പള്ളിയിൽ ഇരുന്ന് പ്രാർത്ഥിക്കാൻ നിർദേശിച്ച ശേഷം പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് റൂമിൽ


കൌൺസിലിംഗിനായി പെൺകുട്ടിയെ എത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.  പീഡനത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ഇതിൻ്റെ  അടിസ്ഥാനത്തിൽ

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പെരുവന്താനം പോലിസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്ന് തമിഴ്നാട് തൃച്ചി, വെല്ലൂർ, വേളാംങ്കണ്ണി എന്നി പ്രദേശങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പോലിസ് നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിനെടുവിൽ പെരുവന്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് വേളാങ്കണ്ണി പള്ളിയുടെ സമീപത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.  പെരുവന്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രനെപ്പം പെരുവന്താനം സബ്ബ് ഇൻസ്പെക്ടർമാർ ആയ സതീഷ് എം.ആർ, ചെറിയാൻ, സാമുവൽ, സീനിയർ സിവിൽ പോലിസ് ഓഫീസർ സിയാദ് കെ.എം, പീരുമേട് ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ  അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സുബൈർ, സീനിയർ സിവിൽ പോലിസ് ഓഫീസർ സനിൽ രവി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍