എരുമേലി:പത്തനംതിട്ട വെച്ചുച്ചിറയിൽനിന്ന് 8 വർഷം മുൻപു കാണാതായ കോളജ് വിദ്യാർഥി നി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ.
എരുമേലി ഗെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു.
അന്വേഷണ സംഘം ഇന്നെത്തും.
6 മാസത്തേക്കാണ് ഇവിടെ ഓഫീസ് പ്രവർത്തിക്കുക.
കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി യിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.
കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നും അന്നത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാന ത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്‌തമല്ല.
ജെസ്‌നയെ കാണാനില്ലെന്നു കാട്ടി 2018 മാർച്ച് 22ന് ആണു പിതാവ് വെച്ചൂച്ചിറ പൊലീ സിൽ പരാതി നൽകിയത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണു കേസ് സിബിഐയിലേ ക്കെത്തിയത്.


0 അഭിപ്രായങ്ങള്‍