എരുമേലിയില്‍ അമിതവില ഈടാക്കിയ ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സില്ല

 



എരുമേലി: കഴിഞ്ഞ വിഷു ദിനത്തിൽ മൂന്ന് ദോശയ്ക്കും രണ്ട് പൊറോട്ടയ്ക്കും മൂന്ന് ചായക്കും 430 രൂപ അയ്യപ്പ ഭക്തനിൽ നിന്ന് ഈടാക്കിയ ഹോട്ടൽ പ്രവർത്തിച്ചത് പഞ്ചായത്ത്‌ ലൈസൻസ് ഇല്ലാതെ. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും പഞ്ചായത്ത്‌ സെക്രട്ടറി നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണം. അന്വേഷണം നടത്തുകയോ കട പരിശോധിക്കുകയോ ചെയ്യാതെ ലീഗൽ മെട്രോളജി വിഭാഗത്തിന് പരാതി കൈമാറി പഞ്ചായത്ത്‌ അധികൃതർ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നാണ് ആരോപണം.

എരുമേലി വലിയമ്പലത്തിന് സമീപമുള്ള ശരവണ ഹോട്ടലിനെതിരെയാണ് അമിത വില സംബന്ധിച്ച് പരാതി ഉയർന്നത്. അമിത വില ഈടാക്കിയതിന്‍റെ ദൃശ്യങ്ങൾ അയ്യപ്പ ഭക്തൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ഉടമ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. കട നടത്തിയിരുന്നത് തമിഴ്നാട് സ്വദേശിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍