ഹൈറേഞ്ച് പാതയില്‍ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി

 






മുണ്ടക്കയം ഈസ്റ്റ്‌: മുണ്ടക്കയത്തുനിന്നു ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ അവഗണിക്കുന്നതായി വ്യാപക പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം‌. ‌


ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസിൽ കയറി ടിക്കറ്റ് ചോദിക്കുമ്പോൾ ബസ് ഇവിടങ്ങളിൽ നിർത്തില്ലെന്ന മറുപടിയാണ് പലപ്പോഴും കണ്ടക്‌ടർമാർ നൽകുന്നത്. കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ നടപടി. ബസിൽ തിരക്കില്ലെന്ന് ദീർഘദൂര യാത്രക്കാർക്ക് തോന്നിപ്പിക്കാനായി സമീപ സ്റ്റോപ്പുകളിലേക്ക് പോകേണ്ടവരെ മനഃപൂർവം ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം.

മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് പെരുവന്താനം ഭാഗത്തേക്കുള്ള യാത്രക്കാരെ ബസിൽ കയറാൻ അനുവദിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് സീറ്റ് ഉറപ്പാക്കുന്നതിനാണ് ഈ വിവേചനം കാണിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇതിന്‍റെ ദുരിതം അനുഭവിക്കുന്നത്.

എന്നാൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ യാതൊരു മടിയും കൂടാതെ എല്ലാ യാത്രക്കാരെയും കയറ്റുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍