വനിത ഡോക്ടറെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

 



പാലാ: ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ – 30 ) ആണ് മരിച്ചത്

ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ആത്മഹത്യ ആകാം എന്നു പോലീസ് സംശയിക്കുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.കുടുംബ പ്രശ്നമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍