കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്‍റെ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ തു​ണു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

 





കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്‍റെ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ തു​ണു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. മ​ണി​മ​ല റോ​ഡി​നും ചി​റ്റാ​ര്‍​പു​ഴ​യ്ക്കും സ​മീ​പം നി​ര്‍​മി​ക്കു​ന്ന തൂ​ണി​ന്‍റെ അ​ടി​ത്ത​റ​യു​ടെ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കാ​യി റോ​ഡി​ന്‍റെ പ​കു​തി​ഭാ​ഗ​ത്തെ മ​ണ്ണ് എ​ടു​ത്തു​നീ​ക്കി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡ് അ​ട​ച്ചി​രു​ന്നു.

ദേ​ശീ​യ​പാ​ത 183ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​വ് ഭാ​ഗ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് മ​ണി​മ​ല റോ​ഡി​നും ചി​റ്റാ​ര്‍ പു​ഴ​യ്ക്കും കു​റു​കെ​യാ​ണ് മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ആ​ദ്യം ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ക​മ്പ​നി മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി​വ​ച്ചി​രു​ന്നു. തൂ​ൺ നി​ര്‍​മി​ക്കു​ന്ന ഭാ​ഗ​ത്തെ മ​ര​ങ്ങ​ള്‍ പി​ഴു​തു​മാ​റ്റി​യ​തി​ന് പു​റ​മേ, ഇ​വി​ട​ത്തെ പു​ഴ​യോ​ട് ചേ​ര്‍​ന്നു​ള്ള ഇ​രു​ന്പുവേ​ലി​യും ക്രാ​ഷ് ബാ​രി​യ​റും നേ​ര​ത്തേ ത​ന്നെ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്തു.

പാ​തി​വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ല​ച്ച ഒ​രു തൂ​ണി​ന്‍റെ​യും ര​ണ്ട് അ​ബ​ട്ട്‌​മെ​ന്‍റ്‌​വാ​ളു​ക​ളു​ടെ​യും പുന​ര്‍ നി​ര്‍​മാ​ണ​വും ഉ​ട​ന്‍ത​ന്നെ ആ​രം​ഭി​ക്കും. ബൈ​പാ​സി​ന്‍റെ മു​ഴു​വ​ന്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ 15 മാ​സ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ​യും തൂ​ണു​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​നൊ​പ്പം ബൈ​പാ​സി​ന്‍റെ മ​റ്റു നി​ര്‍​മാ​ണ​വും ന​ട​ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍