തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു

 തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു



കോട്ടയം: തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. ആലപ്പുഴ കാവാലം കുന്നുമ്മ സ്വദേശികളായ ശരത് ലാൽ, നിഥിൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മനീഷിനെ പാലാ മരിയൻ സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ പാലാ പൊൻകുന്നം റോഡിൽ പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. മൂന്നു പേരാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍