കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ ഇന്നുമുതല്‍ ഗതാഗത പരിഷ്കരണം നടപ്പാക്കിത്തുടങ്ങും.
ടൗണിലെ ഏഴ് ബസ് സ്റ്റോപ്പുകളിലടക്കം മാറ്റം വരുത്തിയാണ് പുതിയ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പരിഷ്കരണങ്ങള്‍ നടത്തുന്നയിടങ്ങളില്‍ പഞ്ചായത്തും പോലീസും ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും കുരിശുങ്കല്‍ ജംഗ്ഷനിലെ ബസ് കാത്തിരുപ്പുകേന്ദ്രം പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തു. നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍, വണ്‍വേ ബോര്‍ഡുകള്‍, ബസ് സ്റ്റോപ്പുകളിലെ ബോര്‍ഡുകള്‍ തുടങ്ങിയവ ഇന്നലെ സ്ഥാപിച്ചു.
ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ മുതല്‍ പൂതക്കുഴി വരെയുള്ള ഭാഗത്തും കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലും ദേശീയപാതയെ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലുമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.



0 അഭിപ്രായങ്ങള്‍