കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി വി.​​ഡി. സ​​തീ​​ശ​​നെ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ച സ​​മ​​യം അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​നു​​മോ​​ദ​​നം അ​​റി​​യി​​ച്ച ഫ്ല​​ക്സ് ബോ​​ർ​​ഡു​​മാ​​യി ബ​​ന്ധു ക​​ല്യാ​​ണ​വേ​​ദി​​യി​​ൽ എ​​ത്തി​​യ​​ത് അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ൾ​​ക്കും നാ​​ട്ടു​​കാ​​ർ​​ക്കും കൗ​​തു​​ക കാ​​ഴ്ച​​യാ​​യി.

പൊ​​ടി​​മ​​റ്റം സെ​​ന്‍റ് മേ​​രീ​​സ് ഹാ​​ളി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ള​​രി​​ക്ക​​ൽ കെ.​​എ​​ച്ച്. അ​​ഷ്റ​​ഫാ​​ലി​​യു​​ടെ​​യും ന​​ജ്മ​​യു​​ടെ​​യും മ​​ക​​ൾ സു​​ര​​യ്യ​​യും മൂ​​വാ​​റ്റു​​പു​​ഴ കു​​ന്നും​​പു​​റ​​ത്തു​​വീ​​ട്ടി​​ൽ മ​​ക്കാ​​ർ അ​​ലി​​യാ​​രു​​ടെ​​യും ജ​​സീ​​ല​​യു​​ടെ​​യും മ​​ക​​ൻ അ​​സ്‌​​ല​​വും ത​​മ്മി​​ൽ ന​​ട​​ന്ന വി​​വാ​​ഹ​ത്തി​ന്‍റെ വേ​​ദി​​യി​​ലാ​​ണ് ഈ ​​അ​​പൂ​​ർ​​വ ആ​​ഘോ​​ഷം ന​​ട​​ന്ന​​ത്.

ക​​ഴി​​ഞ്ഞ 10 ദി​​വ​​സ​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി ആ​​രാ​​ണെ​​ന്ന കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മ​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ​​യാ​​ണ് ക​​ല്യാ​​ണ​​ത്തി​​നെ​​ത്തി​​യ​​വ​​രെ​​ല്ലാം ചേ​​ർ​​ന്ന് ആ​​ഘോ​​ഷ​​മാ​​ക്കി​​യ​​ത്. വി.​​ഡി. സ​​തീ​​ശ​​ന്‍റെ ചി​​ത്രം വേ​​ദി​​യി​​ൽ ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ വി​​വാ​​ഹ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ​​വ​​രെ​​ല്ലാം ചേ​​ർ​​ന്ന് വ​​ലി​​യ ആ​​ര​​വ​​മാ​​ണ് സ​​ദ​​സി​​ൽ തീ​​ർ​​ത്ത​​ത്. വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷെ​​മീ​​റി​​നെ​​യും കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മു​​ഹ​​മ്മ​​ദ് സ​​ജാ​​സി​​നെ​​യും ബ​​ന്ധു​​ക്ക​​ൾ വേ​​ദി​​യി​​ലേ​​ക്ക് വി​​ളി​​ച്ച് വ​​രു​​ത്തി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ക്കി.