കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ ഒരു പഞ്ചായത്തില്‍ പോലും ലീഡ് നേടാതിരുന്ന യുഡിഎഫ് ഇക്കുറി ആറ് പഞ്ചായത്തുകളില്‍ ലീഡ് നേടി കരുത്തുകാട്ടി.
തീക്കോയി, തിടനാട്, പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലും കോരുത്തോട്ടിലും മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. പൂഞ്ഞാര്‍ തെക്കേക്കരയിലും പൂഞ്ഞാറിലും എന്‍ഡിഎ ലീഡ് പിടിച്ചു.
കഴിഞ്ഞ തവണ ഈരാറ്റുപേട്ടയില്‍ 4102 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഇത്തവണയിത് 1298 ആയി ചുരുക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ പി.സി. ജോര്‍ജ് ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ ഈ രണ്ട് പഞ്ചായത്തുകളും യുഡിഎഫ് തിരിച്ചുപിടിച്ചു. എരുമേലി, പാറത്തോട് പഞ്ചായത്തുകളിലെ മുന്‍തൂക്കം എല്‍ഡിഎഫിനും നഷ്ടമായി.
പാറത്തോട് പഞ്ചായത്തില്‍ വന്‍ തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണിത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടുനേട്ടം ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആവര്‍ത്തിച്ചു.



0 അഭിപ്രായങ്ങള്‍