ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.




 മു​ണ്ട​ക്ക​യം: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ മു​രി​ക്കും​വ​യ​ൽ, വ​ണ്ട​ൻ​പ​താ​ൽ, പ​ശ്ചി​മ, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​സ​ടി, കൊ​ട്ടാ​രം​ക​ട തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു.

മു​രി​ക്കും​വ​യ​ൽ സ്കൂ​ളി​ന് സ​മീ​പം സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി​യു​ടെ മ​രം വീ​ണ് ര​ണ്ട് വീ​ടു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. പു​ന്ന​യ്ക്ക​ൽ പി.​ആ​ർ. സു​രേ​ന്ദ്ര​ൻ, പു​ന്ന​യ്ക്ക​ൽ അ​മ്മി​ണി ത​മ്പി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന​ത്. മ​രം വീ​ടി​ന് മു​ക​ളി​ൽ വീ​ഴു​മ്പോ​ൾ വീ​ട്ടി​നു​ള്ളി​ൽ ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യിത്തീർ​ന്ന​തോ​ടെ ഇ​വ​രെ സ​മീ​പ​ത്തെ മു​രി​ക്കും​വ​യ​ൽ എ​ൽ​പി സ്കൂ​ളി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ശ്ചി​മ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണ് റോ​ഡി​ൽ ഗ​താ​ഗ​തം നി​ല​ച്ചു. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​സ​ടി കൊ​ട്ടാ​രം​ക​ട ഭാ​ഗ​ത്ത് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ടി​ആ​ര്‍ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ റ​ബ​ർ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീണു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍