കാഞ്ഞിരപ്പള്ളി: മഴക്കാലമെത്തിയതോടെ ഈ വർഷവും പതിവു തെറ്റിക്കാതെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി. മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെയാണ് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്.
മഴ ശക്തമാകുന്പോൾ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ബസ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങും. ഇതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടും. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിഷേധം ശക്തമാകുന്പോൾ പ്രശ്നപരിഹാരത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള സ്ഥിരം മറുപടിയാണ് വർഷങ്ങളായി അധികൃതരുടെ ഭാഗത്തു നിന്ന് ഉയരുന്നത്.
ദിവസേന മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്.



0 അഭിപ്രായങ്ങള്‍