ലാളിത്യം.. സംസാരം... പെരുമാറ്റം....ന്യൂസ് മുണ്ടക്കയം ഓൺലൈൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വിസ്മയമായി ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം എൽ എ
മുണ്ടക്കയം: ന്യൂസ് മുണ്ടക്കയം സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പ്രതിഭകൾക്കു മുന്നിൽ പ്രതിഭാസമായി മാറി ഗവർമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. ഉദ്ഘാടന ചടങ്ങിൽ
മുക്കാൽ മണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസ രംഗത്തെ ലോക മാറ്റങ്ങൾ കണ്ടറിഞ്ഞ നേതാവിന്റെ കരിയർ ഗൈഡൻസ് സെക്ഷനായി മാറി.
കൂടുതൽ കുട്ടികൾ സിവിൽ സർവീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നമ്മുടെ സാമൂഹ്യ മേഖലകളിലെ അജണ്ടകൾ നമുക്ക് അനുയോജ്യമായ രീതിയിൽ തീരുമാനിക്കുവാൻ അത് സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ലോകത്ത് എന്തെല്ലാം കണ്ടുപിടുത്തങ്ങൾ ഉണ്ടായാലും മൂന്നുനേരം ഭക്ഷണം കഴിക്കണമെങ്കിൽ കൃഷിയും കൃഷിക്കാരനും വേണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്ത നൂറിലധികം വിദ്യാർഥികളോടും വിശേഷങ്ങൾ പങ്കുവെച്ച് നേരിട്ട് മെമെന്റോയും നൽകിയ ശേഷമാണ് അദ്ദേഹം വേദി വിട്ടത്.
മന്ത്രി പദവിയിൽ ഉള്ള വ്യക്തിയിൽ നിന്നും ലഭിച്ച ലളിതമായ സമീപനം കുട്ടികൾക്കും മാതാപിതാക്കൾക്കും സന്തോഷമായി മാറി



0 അഭിപ്രായങ്ങള്‍