വേടന്‍ ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായി സംഘാടകര്‍






മുണ്ടക്കയം:  വേടന്‍ ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായി സംഘാടകരാ.ൃയ അപ്പച്ചന്‍ കുന്നേല്‍, കെ.എ. ആദര്‍ശ് എന്നിവര്‍  കുറ്റപ്പെടുത്തി. ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ടില്‍ നിശ്ചയിച്ച പ്രോഗ്രാം വേടന്റെ അസൗകര്യം മൂലമാണ് ആദ്യം മാറ്റിവെച്ചത്. പിന്നീട് അടുത്ത തീയതി നിശ്ചയിച്ച് ഒരുക്കം ആരംഭിച്ചെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ട് നടക്കുന്ന ദിവസമായതിനാല്‍ മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു. അടുത്ത ദിവസവും പ്രോഗ്രാം തീയതി നിശ്ചയിച്ചെങ്കിലും വേടന്റെ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്നു.    

പ്രോഗ്രാം തയാറാക്കിയ ആദ്യ ഘട്ടത്തില്‍ മുണ്ടക്കയത്തെ കേരളാടുഡേ എന്ന ഫേസ് ബുക്ക് ചാനലിന്റെ   പ്രതിനിധി സമീപിക്കുകയും രണ്ടു ലക്ഷം രൂപ പരസ്യം ഇനത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാമ്പത്തിക സ്ഥിതി മോശമായ തിനാല്‍ കഴിയില്ലെന്ന് അറിയിച്ചതോടെ അന്നു മുതല്‍ ഇവര്‍ പൊലീസിലും അഗ്‌നിരക്ഷ സേനയിലും വിളിച്ച് വ്യാജ ആരോപണം നടത്തുകയായിരുന്നു. ഇപ്പോള്‍ ടിക്കറ്റ് തുകയുമായി മുങ്ങിയെന്നും മറ്റും അനാവശ്യമായി പ്രചരിപ്പിക്കുന്നു. വ്യാജ വാര്‍ത്ത നല്‍കി അപമാനിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍