പാലാ പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു.

 J



പാലാ : പാലാ പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു.


ഒപ്പമുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു.


ഉരുളികുന്നം കല്ലോലിക്കൽ സുജിതകുമാരി (47)യാണ് മരണമടഞ്ഞത്.

ഞായർ ഉച്ചകഴിഞ്ഞ് മൂന്നെകാലോട് കൂടിയാണ് അപകടം.  മകൻ അതുൽ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈകയിൽ നിന്ന് വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിൽ ആണ് ആദ്യം കൂട്ടിയിടിക്കുന്നത്. ഇടിയിൽ നിയന്ത്രണം വിട്ട ഒരു കാർ പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോയ സുജിത ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുജിതകുമാരിയും മകനും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.  അപകടത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു . പരിക്കേറ്റ കാർ യാത്രികരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പൈക ഐഡിയ ഷോറൂമിലെ ജീവനക്കാരിയാണ് സുജിത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍